പരസ്പരം നേരിട്ടുള്ള ആശയവിനിമയത്തിനായി നാം ആദ്യം ആശ്രയിച്ചത് ടെലിഫോണിനെ ആയിരുന്നു. പിന്നീടങ്ങോട്ട് ഉയർച്ചയുടെ നാളുകളായിരുന്നു. നോക്കിയ ആയിരുന്നു ആദ്യം. പിന്നീട് റിലയൻസ് തുടങ്ങി പല തരം കമ്പനികൾ. ഇതിൽ തന്നെ ക്യാമറ ഫോണുകളും ഇറക്കിയത് നോക്കിയ തന്നെ. പിന്നീടാണ് സ്മാർട്ട് ഫോണിൻ്റെ പിറവി, 2 ജി,3 ജി,4 ജി,5 ജി. അങ്ങിനെ സാമ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു സ്മാർട്ട് ഫോൺ. ലോകത്ത് എവിടെയുമുള്ള ഏത് കാര്യങ്ങളും ഒരു വിരൽ തുമ്പിൽ നമുക്ക് സാധിക്കും എന്നുള്ളതാണ് ഇതിൻ്റെ ഗുണം. ചുരുക്കത്തിൽ ഒരു മിനി കംപ്യൂട്ടർ എന്ന് നമുക്ക് സ്മാർട്ട് ഫോണിനെ വിശേഷിപ്പിക്കാം.
