ആദ്യകാലങ്ങളിൽ വീടുകളിൽ കിണറില്ലാത്തതിനാൽ എൻ്റെ സഹവാസം പൊതു കുളങ്ങളിലായിരുന്നു. വെറും ഒന്നോ, രണ്ടോ കല്ലുകൾ മാത്രം. കുളിക്കുവാനും അലക്കുവാനും വരുന്നവർ എല്ലാം എൻ്റെ തലയിൽ അടിച്ച്, അടിച്ച് ആദ്യം പരുക്കനായിരുന്ന “അലക്കുകല്ല്” മൃദുവായി. കാലക്രമേണ ഞാൻ ഓരോ വീടുകളിലേക്കും കൂടിയേറി. അവിടേയും സ്ഥിതി ഇതു തന്നെ. ശാസ്ത്രത്തിൻ്റെ വളർച്ച, എനിക്ക് പകരം അലക്ക് യന്ത്രങ്ങൾ വന്നു. യന്ത്രങ്ങൾ അലക്കുന്നതിനേക്കാളും വൃത്തി എൻ്റെ തലക്ക് തല്ലി അലക്കുമ്പോൾ തന്നെ. വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിലും എൻ്റെ തലക്ക് തല്ലു തന്നെ. ഇപ്പോഴും നാട്ടിൻപുറത്ത്കാർക്ക് “അലക്ക്കല്ല്”ആയ എന്നെ പൂർണ്ണമായും ഒഴിവാക്കുവാൻ സാധ്യമല്ല.
✍️ ദിനേഷ് ബാബു
