സത്യങ്ങൾ തുറന്നുപറയുകിൽ,
തൻ നേർക്കുതിരും അനീതി തൻ
ശരങ്ങളെ,
ഒരു ചെറുവാക്ക് കൊണ്ടെങ്കിലും
പ്രതിരോധിക്കുകിൽ അവൾ
പ്രശ്നക്കാരി, ധിക്കാരി.
കാലമെത്ര മാറിയെന്നാലും
അനുസരണയോടെ തലകുനിച്ചു നിൽക്കും
പെണ്ണിനെയല്ലോ ലോകം മോഹിക്കുവതെന്നും.
കുലീനത തൻ മുഖംമൂടിയണിഞ്ഞു
സ്വത്വം പോലും മറന്നു
സകലരെയും പ്രീതിപ്പെടുത്തി
ജീവിക്കുകിൽ
എന്നും സൽപ്പേര് നേടിടാം.
