നീലവാനിൻ പാട്ടുകാരി
നിന്റെ സ്വര മാധുരിയിൽ
മുഖരിതമീയന്തരീക്ഷം
വിമുഖമാമെന്നുടെ ചിന്തയിൽ
നീയൊരു കുളിർ നാദമായെത്തി
ഏകാന്തമാം മനസ്സിന്റെ
നെടുവീർപ്പായി നീ വീണ്ടും
ഇരുൾ മൂടിയ ഹൃദയത്തിൽ
ഓർത്തുവെയ്ക്കാം നിന്നുടെയീ
തരളിതമാം കുയിൽനാദം
എനിക്കു നീയും നിനക്കു ഞാനും
പ്രിയമെന്നോർക്കാൻ..
- -ജെമിനി കെ രാജ് –
