നിഴലുകൾ മാഞ്ഞു
ഇരുൾ കെട്ടിയ വീഥിയിൽ
നിശബ്ദത മാത്രം ബാക്കിയായി
മാനത്തെ നക്ഷത്ര കണ്ണുകൾ കൺചിമ്മി
കനത്തു വന്ന ഇരുട്ടിൽ
പ്രതീക്ഷ നിറച്ച മനസുമായി
രാത്രി വണ്ടി കാത്തു നിൽക്കുന്നു ഞാൻ
സ്വപ്നാടനമല്ലിത് കാത്തിരുന്നൊരു യാത്ര
കൈയ്യിൽ കരുതാനൊന്നുമില്ലങ്കിലും ഉള്ളം നിറയെ മോഹങ്ങളുണ്ടെന്നിൽ.
-ജെമിനി കെ രാജ് –
