എന്നിലെ പ്രണയം
മഴയായ് പെയ്തിറങ്ങി
നിന്നിലെ സ്വരമാധുരി
എന്നിലെക്കവിതയായി
പിണങ്ങിയകലാത്ത പരിഭവങ്ങൾ
സ്നേഹപൂവുകൾ വിരിയിച്ചു
എന്നെ കേൾക്കാൻ
കാത്തിരിക്കുന്ന നിൻ പ്രണയം
നിന്നിലെ പരിമിത വാക്കുകൾ
എന്നിൽ പ്രതീക്ഷയുണർത്തി
നാം നിറമുള്ള സ്വപ്നങ്ങളായി
മഴച്ചാറ്റലിൽ
പൊൻവെയിലിൽ
നാം കോർത്ത കൈകൾ
യാത്രതീരുന്നിടം വരെ
പ്രണയാർദ്രരായീ
യാത്ര തുടരാം
ജെമിണി കെ രാജ്
