പ്രവർത്തികൾ തൻ വേരുകൾ
മനസ്സിലുരുവാകും ചിന്തകളില്ലല്ലോ,
സൽക്കർമ്മങ്ങൾ പിറന്നിടും
സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും,
തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു
മനസ്സ് കൊണ്ട്,ശേഷം മാത്രമവ
പ്രവർത്തിയായ് രൂപം കൊണ്ടിടുന്നു.
ചിന്തകളെ നിയന്ത്രിക്കുകയല്ലോ
മനുഷ്യനേറ്റം ദുഷ്കരമായത്.
തന്നുള്ളിലെ ഭയങ്ങളെ, വികാരങ്ങളെ
കടിഞ്ഞാണിട്ടു മെരുക്കിയെടുത്തവനല്ലോ
ശക്തിയേറിടും മനുഷ്യൻ.
