ഏതോ വഴിദൂരങ്ങളിൽ
പരസ്പരം
വ്യഥകൾ
ഇറക്കിവെച്ച
ചുമടുതാങ്ങികൾ
നമ്മൾ…
ഏറെയില്ലിനി നേരം
കിതപ്പാറ്റുവാൻ
വീണ്ടും വ്യഥകളേറ്റുക
നെഞ്ചിൽ
യാത്ര തുടരാനായ്…
പാത പിരിയുന്നേരം
അരികിലെങ്കിലും..
അത്രമേൽ
വ്യസനിക്കിലും..
തൊടാതുരിയാടാതെ
വിട ചൊല്ലേണ്ടും
വഴിയാത്രക്കാർ
നമ്മൾ…
ഇനിയും
കാണുമെന്നാശിക്ക വയ്യ..
തമ്മിൽ
കെട്ടുപിണയാത്ത…
ജീവിതപ്പാതയിലെ
സമാന്തര
യാത്രക്കാർ
നമ്മൾ…
