ഭൂമിയിൽ നിന്നു നോക്കിനിൽക്കേ
പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ
സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ
അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ
ഗർത്തങ്ങൾ നിറഞ്ഞു
മനുഷ്യവാസം സാധ്യമല്ലാത്തൊരു
ഉപഗ്രഹം മാത്രം.
പുറംമോടിയാൽ ആകർഷിച്ചിടും പലതിന്റെയും ഉണ്മയറിഞ്ഞിടാൻ
അടുത്തെത്തുക തന്നെ വേണം.
