വർത്തമാനദിനങ്ങളെത്രമേൽ സുന്ദരമെന്നാലും,
ശോഭനമാം ഭാവി മുന്നിലുണ്ടെങ്കിലും
ഗതകാലസുന്ദരസ്മൃതികളിൽ
അഭിരമിച്ചിടാൻ ഇഷ്ടപ്പെടാത്തവർ
ആരുണ്ടീ ലോകത്തിൽ?
പഴയകാല സൗഭാഗ്യങ്ങളോർത്തു
നെടുവീർപ്പിടുന്നു മനുഷ്യരെപ്പോഴും.
നഷ്ടമായിടും നേരം മാത്രം
നാമറിയുന്നു,
കൊഴിഞ്ഞുപോയ ദിനങ്ങൾ തൻ
നന്മയും മാധുര്യവും.
കാലം നിരന്തരം ഒഴുകികൊണ്ടിരിക്കുന്നു
ആർക്കു വേണ്ടിയും കാത്തുനിന്നിടാതെ.
ആകയാൽ ഓരോ നിമിഷവും
പൂർണ്ണമായ് ആസ്വദിച്ചു ജീവിച്ചിടേണം നാം.
