മനുഷ്യജീവിതത്തെ അനുദിനം
പുരോഗതിയിലെത്തിച്ചിടാൻ
ശാസ്ത്രത്തിൻ സംഭാവനകൾ അതുല്യം തന്നെ.
ലോകത്തെ കൈക്കുമ്പിളിലാക്കി മർത്യൻ
ശബ്ദവേഗത്തിൽ സഞ്ചരിച്ചവൻ.
ആകാശവും അലയാഴിയും കീഴടക്കി മർത്യൻ,
ശാസ്ത്രത്തിൻ സഹായമോടെ.
ശാസ്ത്രമെത്ര മഹത്തരമായാലും
നന്മയ്ക്കായ് ഉതകിടാൻ
വിവേകമോടെ ഉപയോഗിച്ചിടേണം നാം.
