ഇന്നലെകളിലെ കൗമാരം
ഇന്നു കളഞ്ഞു പോയിരിക്കുന്നു
ലഹരിയുടെ പിടിയിൽ ഞെരിഞ്ഞമരുന്ന കൗമാരമാണിന്നു
അമ്മയില്ല, പെങ്ങളില്ല അച്ഛനില്ല കൂടപ്പിറപ്പില്ല സഹപാഠിയെന്നില്ല,
ഇരുൾപരന്ന മനസ്സുകളിൽ കനിവിന്നുറവയില്ലാതാകുന്നു
പേന പിടിക്കേണ്ട കൈകളിൽ
ചോര ചീന്തിക്കുന്നായുധങ്ങൾ
അരുതുകൾ മറന്നവർ
ലഹരിയിലുറങ്ങുന്നു
ഉമ്മറത്തിണ്ണയിൽ തലയോടു തകരുന്ന കൗമാരം
നാശത്തിൻ പാതയിലൂടെ
സഞ്ചരിക്കുന്ന മക്കൾ
നന്മയുടെ വിളക്കുകളണയുമ്പോൾ
തിന്മയുടെ നരഭോജികൾ പൊന്തുന്നു
ഇതിനൊരറുതി വരുത്താൻ പൊരുതു..
വിദ്യാലയം കൊലാലയമാകാതിരിക്കാൻ
മിഴി തുറക്കൂ..
ഇന്നത്തെ കൗമാരം നാളത്തെ
കനിവുള്ളൊരുരു യുവത്വമാകാൻ
കൗമാരമുകുളങ്ങൾ കൊഴിയ്ക്കാ തിരിക്കാൻ
ലഹരിക്കെട്ടഴിക്കാൻ ഒറ്റക്കെട്ടാകൂ.
-ജെമിനി കെ രാജ്-
