ബാല്യം മുതൽക്കേ മറ്റു ജീവജാലങ്ങളോട് സ്നേഹവും കരുണയും കുഞ്ഞുങ്ങളുടെ മനസിൽ വളർത്തിയെടുക്കണം. മുറ്റത്തു നിൽക്കുന്ന ചെടിയിലെ പൂ പിഴുതെറിയുമ്പോൾ അതു കണ്ടു നിൽക്കാതെ ചെടിയാണേൽ പോലും അതിന്റെ വേദന, കുഞ്ഞുപൂവിനെ നശിപ്പിക്കൽ എന്നിവയെക്കുറിച്ച് പറഞ്ഞു മനസിലാക്കുകയും തിരുത്തികൊടുക്കേണ്ട ഉത്തരവാദിത്വം മുതിർന്നവരിലുണ്ട്.
സഹജീവികളെ സ്നേഹിക്കാനും കരുണ കാണിക്കുവാനും ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ ശീലിപ്പിക്കണം. ഈ ചുട്ടുപൊള്ളുന്ന ചൂടിൽ പക്ഷികൾക്കു വെള്ളം നൽകാൻ നമ്മുടെ വീട്ടുപരിസരത്തു ഒരു പാത്രത്തിൽ വെള്ളം വയ്ക്കുന്നത് കണ്ടു വളരുന്ന കുഞ്ഞിന്റെ മനസിൽ ജീവകാരുണ്യം നിറയും. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും എല്ലാ ജീവജാലങ്ങളും ഇതിന്റെ അവകാശിയാണെന്നും അവരെ ബോധ്യപ്പെടുത്തുക.ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് മൊബൈൽ ഗെയ്മുകൾ നൽകി കളിപ്പിക്കാതെ ചുറ്റുപാടുമുള്ള ജീവജാലങ്ങളുമായി ഇടപെഴകുവാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ നന്നായിരുന്നു. വർദ്ധിച്ചുവരുന്ന ഈ മാരകമായ ലഹരി, മയക്കുമരുന്നുപയോഗം കുട്ടികളിൽ പൈശാചിക മായ ചിന്തയിൽനിന്നും അക്രമവാസനകളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കും ഉണ്ട്.
-ജെമിനി കെ രാജ് –
