ജീവിതം മുന്നിൽ വെച്ചിടും
മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും,
സമ്പത്തും സൗഭാഗ്യവും
ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും,
അന്യർ തൻ നൊമ്പരങ്ങൾക്കു
കാരണമായിട്ടുണ്ടെങ്കിൽ,
വിജയാഹ്ലാദത്തിൽ അന്യർ തൻ
കണ്ണീർ കലർന്നിട്ടുണ്ടെങ്കിൽ,
വിജയിയെന്ന നേട്ടം
ജലരേഖ പോൽ ക്ഷണികം.
