മണ്ണുപോലവൾ പെണ്ണ്
ജലവും പോഷകങ്ങളും കിട്ടിയെന്നാൽ,
സ്നേഹത്തിൻ, കരുതലിൻ
കരങ്ങൾ ചുറ്റുമുണ്ടെന്നാൽ
വിത്തുകളെയുള്ളിൽപ്പേറി,
നവമുകുൾക്ക് ജന്മമേകുന്നവൾ.
സ്നേഹശൂന്യത തൻ താപത്തിൽ
ഊഷരഭൂവായ് മാറുന്നവൾ.
പൂപോൽ മൃദുലമാം പുറന്തോടിനുള്ളിൽ
കാരിരുമ്പിൻ കരുത്തു പേറുന്നവൾ പെണ്ണ്.
നീതി നിഷേധിച്ചിടുമ്പോൾ കണ്ണകിയെപ്പോൽ
രാജപഥങ്ങൾ ചുട്ടെരിച്ചിടാൻ
ശക്തമല്ലോ അവളുടെ നിശ്ചയദാർഢ്യം.
