ചിറകുകളരിയാൻ വെമ്പുന്നൊരീയുലകിൽ,
ഉയരങ്ങളിലേക്ക് പറക്കാൻ
ഒരു തൂവൽ കൂടി ചേർത്തു വെച്ച്,
സ്വപ്നങ്ങൾക്ക് നിറം നൽകുന്നവരല്ലോ
ഓരോ പെണ്ണിന്റെയും വിജയത്തിന്നാധാരം.
ഈ വനിതാദിനത്തിൽ അർപ്പിയ്ക്കട്ടെ,
എൻ്റെ സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ
നിങ്ങളേവർക്കും, സ്നേഹത്തിൻ്റെ ഒരായിരം നന്ദി…
