ജീവിയ്ക്കുന്നുണ്ട്.
സത്യമാണ്.
രണ്ടു സംശയങ്ങളിലാണെന്ന് മാത്രം.
ചിരിയ്ക്കേണ്ടതെങ്ങനെയാണ്?
എന്തിനെ പറ്റി പ്രത്യേകമോർത്താണ് കരയേണ്ടത്?
ചിരിച്ചു കൊണ്ടിരിയ്ക്കെ തന്നെ
കണ്ണ് നീറുന്നതും കണ്ണ് നിറയാനുള്ള
വിങ്ങലുണ്ടാകുമ്പോൾ മുഖം തിരിച്ച്
ലോകം ഇല്ലെന്ന് കരുതിവെയ്ക്കുന്നതും ചുളിവുള്ള മുഖത്തോടെ നോക്കാതെയിരിയ്ക്കൂ.
ഇങ്ങനെയേ അറിയൂ.
അതുമല്ലെങ്കിൽ ജീവച്ഛവമാകാം.
എന്തുവേണം!
-ചഞ്ചൽ അനസൂയ.
