തളരാതെ, വേനൽ ചൂടിൽ
നിവേദ്യമായി
ആറ്റുകാലമ്മക്ക്
മനമുരുകി കരയുന്ന
മങ്കമാരുടെ മനസ്സിലെ
മാതൃസ്നേഹം നിറഞ്ഞു
തുളുമ്പുന്ന നിവേദ്യമായ്..
പിടയുന്ന മാനസം
പൊള്ളുന്ന ചൂടകത്തും പുറത്തും
തിളച്ചുപൊന്തിയാധികൾ കനലിലെരിയിച്ചു
അമ്മതൻ ഭക്തിയിൽ
ആശയോടെ
നിറവിന്റെ പുണ്യമായ്
തിരികെ നടന്നു..
-ജെമിനി കെ രാജ് –
