അക്ഷരങ്ങൾ കൊരുത്തൊരു മാല്യമതിൽ അർത്ഥങ്ങൾ തിരയുന്നു,
നിയമങ്ങളാൽ രൂപം ചമയ്ക്കുന്നു,
അതിരുകൾ താണ്ടാതെ കാച്ചിക്കുറുക്കി കുറിക്കുകൊള്ളും വാക്കുകളാൽ അസ്ത്രം തൊടുക്കുന്നു,
ലക്ഷ്യം ഭേദിച്ചതു ആവനാഴി പൂകുന്നു.
നിയമസംഹിതയ്ക്കപ്പുറം ചിന്തകൾ ചിത്രം ചമയ്ക്കുന്നു,
കാലം പൊളിച്ചെഴുതുന്നു കാഴ്ച്ചപ്പാടുകൾ,
കാറ്റിൽ പറക്കുന്നു മാമൂലുകൾ- അതോ
അജ്ഞതയുടെ ആൾരൂപങ്ങളേറുന്നതോ,
ചിന്തകൾ പകർത്തുവാനെന്തിനൊരു ചട്ടക്കൂടെന്നതൊരു ന്യായമെങ്കിലും
മഹാരഥർ നടന്നവീഥികള-വരുടെ കാലാതീതമാം വാഗ്വൈഭവങ്ങൾ വിസ്മരിക്കാനാവുമോ,
അജ്ഞതയാൽ അക്ഷരപിശാചുകൾക്കു ജന്മമേകാതെ,
അറിവിൻ പൊരുളിൽ മനം നിറയ്ക്കാം,
ക്ഷരമില്ലാത്തൊരക്ഷരവെളിച്ചത്തിലഹംഭാവം വെടിയാം,
വാഗ്ദേവതാവൈഭവം വരമെന്നറിയാം,
വരികളിലതു വരിവരിയായൊഴുകട്ടെ അർത്ഥശങ്കയ്ക്കിടവരാതെ…
★★★നിഷിബ എം നിഷി★★★
