മനുഷ്യമനസ്സിൽ നന്മ തൻ വെളിച്ചം
മങ്ങിത്തുടങ്ങുമീ ദിനങ്ങൾ കലികാലത്തിൻ
ലക്ഷണമോ?
ഓർത്തുനോക്കിയാലറിയാം സത്യം,
തിന്മയും നന്മയുമുണ്ടായിരുന്നു ഉലകിൽ
അനാദികാലം മുതലേ,
ധർമ്മത്തെ നിലനിർത്തുവാനല്ലോ ഭൂമിയിൽ
അവതാരങ്ങൾ വന്നതും പ്രവർത്തിച്ചതും.
സമ്പത്തിനും സൗഭാഗ്യങ്ങൾക്കുമായ്
അന്യന്റെ രക്തം ചിന്തിടാൻ
മടിയില്ലാ മനുഷ്യമനസ്സിലല്ലോ
കരാളരൂപിയാം കലി തൻ വാസം.
