കാലങ്ങൾ
ഒരുപാട് മാറി ..
അല്ല കാലത്തിനെ
എന്തിന് വെറുതെ
പഴി ചാരുന്നു..
മനുഷ്യർ ഒരു പാട് മാറി..
ഈ മാറ്റം എന്നിൽ മാത്രം
ഞാൻ മാറ്റിയില്ല..
അത് കാരണമാവാം
ആരും അറിയാത്ത
ഞാൻ ഇന്നും..
കഥയും,കവിതയുമായി
പാട്ട് രചനയുമായി
‘കൂട്ടക്ഷരങ്ങളിലും”
അവശേഷിക്കുന്നു….
എങ്കിലും ശുഭാപ്തി
വിശ്വാസം ഉണ്ട്…

2 Comments
നിർദ്ദേശിച്ച വിഷയത്തിൽ എഴുതിയതിന് ഒത്തിരി നന്ദി, സന്തോഷം. വളരെ ചെറിയ എഴുത്താണെങ്കിൽ പോലും ഒരു ആത്മപരിശോധനയുടെ ഗൗരവമുള്ള പ്രതിഫലനം തന്നെയാണ് ഈ രചന. 👌🥰
👌🌹❤️