ഏഴുനിറങ്ങളിൽ അഴകിൻ
വർണ്ണക്കാഴ്ചയായ്,
നിനച്ചിരിക്കാതെ വിൺകോണിൽ
തെളിയും മഴവില്ലിൻ
മനോഹരദൃശ്യം, ക്ഷണനേരമെങ്കിലും
ആനന്ദവിസ്മയങ്ങൾ നിറച്ചിടുന്നു
മനുഷ്യമനസ്സിൽ.
ജീവിതത്തിലെ സുന്ദരനിമിഷങ്ങളുമിതു പോൽ ആകസ്മികമല്ലോ.
അപ്രതീക്ഷിതമായ് മുന്നിലെത്തി,
കൊതിതീരെ ആസ്വദിക്കുന്നതിന്നു മുന്നേ
മാഞ്ഞുപോയിടുന്നു ചിലപ്പോൾ.
