ഞാൻ ചിന്തിച്ചു..
പണ്ടത്തെപോലെനിക്ക്
ഓടാൻ കഴിയുന്നില്ല
കയറ്റം കയറുമ്പോൾ
ഉള്ളിലൊരു
കുയിൽനാദം പോൽ
ശ്വാസം പുറത്തേക്ക്
വാതം വന്നോ, കാലുവേദന..?
ഓർമ്മ കുറയുന്നോ,സ്മൃതിനാശം..?
ചിന്ത നേരെ തിരിഞ്ഞു
ഏയ് ഒന്നുമില്ല,
നാൾ വഴികൾ ഓർമ്മയിൽ തെളിഞ്ഞു
മനസു പറഞ്ഞു, ഓർമ്മക്കുറവില്ല ഇനിയെങ്കിലും സ്വന്തം ശരീരത്തിനായല്പം
സമയം ചെലവഴിക്കൂ..
വ്യായാമം തുടങ്ങി,
ശ്വാസത്തിൻ കുയിൽ നാദം നിന്നു
ഞാനുഷാറായി
മനസ് മന്ത്രിച്ചു
ഞാനാണ് നിന്നെ ഉഷാറാക്കിയത്.
-ജെമിനി കെ രാജ്-
