വെയിലത്തും മഴയെത്തും
നനഞ്ഞും പതയിൽ പൊതിഞ്ഞും
പ്രഹരമേറ്റും
വിഴുപ്പലക്കി വെളുപ്പിച്ച കാലം…
ഋതുക്കൾ മാഞ്ഞും തെളിഞ്ഞും
കാലം കടന്നു
പുത്തനാവിഷ്‌കാരങ്ങൾ
പുത്തെൻ പരിഷ്ക്കാരങ്ങൾ
ഇന്നെനിക്കുപകരം
അലക്കുയന്ത്രം
വീടിനുള്ളിലായി
ആർക്കും വേണ്ടാതെ, ആളനക്കമില്ലാതെ
പറമ്പിന്നോരത്തേകയായ്
വെറും അഴുക്കുകല്ലായ് കിടപ്പൂ..
-ജെമിനി കെ രാജ് –
