ഉലകിൽ ജീവന്റെ സ്പന്ദനം ശബ്ദങ്ങൾ,
ശബ്ദമുഖരിതമീ ലോകത്തിൽ മർത്യനു
നിശ്ശബ്ദത തൻ ശാന്തത പലപ്പോഴും
കിട്ടാക്കനിയായിടുന്നു.
ഏകാന്തത തൻ മൂകമാം തുരുത്തിൽ നിന്നിടും നേരം
മനുഷ്യൻ, തിരിച്ചറിയുന്നു തന്നുള്ളിലെ
ശ്രുതിമധുരമാം സംഗീതത്തെ,
സ്വന്തം ആത്മാവിൻ മന്ത്രണത്തെ.
