ജീവിതപങ്കാളിയുടെ
സന്തോഷങ്ങളിലും സങ്കടങ്ങളിലും
ചേർത്തു നിർത്താനും സ്നേഹിക്കാനും ഒപ്പമുള്ളയാൾ..
തെറ്റുകുറ്റങ്ങൾ പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടും
മരണം വരെ കൂടെയുണ്ടാവുമെന്ന വാക്ക്…
ഏതവസ്ഥയിലും
അവൾക്കു സംരക്ഷണമൊരുക്കുന്ന
ആശ്വാസമേകുന്ന
നല്ല പങ്കാളി…
തെറ്റുകൾ തിരുത്താനും
പരിഭവങ്ങളിലും പിണക്കങ്ങളിലും
കലഹിച്ചു പിരിയാതെ വിട്ടുവീഴ്ചകളിലൂടെ
പറഞ്ഞവസാനിപ്പിച്ച്
അത്രമേൽ സ്നേഹം ഊഷ്മളമാക്കി
പ്രാണന്റെ അന്ത്യനിമിഷം വരെ
താങ്ങും തണലുമായിരിക്കാൻ…
കുറവുകളിൽ തർക്കിച്ചു
മുൻപരാകാൻ തിടുക്കപ്പെടാതെ
ജീവിത താളം തെറ്റിക്കാതെ
ഹൃദയതാളമൊന്നാക്കി
മുന്നോട്ടുപോകാൻ…
-ജെമിനി കെ രാജ്-
,
