ഇന്നിവിടെ വയലില്ല,
വയൽക്കിളികളില്ല
കുളിർക്കാറ്റിൻ കൈകളിൽ പൂക്കളില്ല
കാലിലിക്കിളികൂട്ടാൻ നിളയിലെ കുഞ്ഞോളങ്ങളില്ല
നീരുവറ്റിവരണ്ട മേനിതൻ
ദുരിതം കണ്ടു കലുഷിത കണ്ണുകൾ
കീറി മുറിച്ചടർത്തിമാറ്റിയ തുണ്ടുകൾ
വേദന കൊണ്ടാലറുമ്പോഴും
കാരുണ്യം വറ്റിയ മനസ്സുകൾ
ദുരകൊണ്ട മുഖങ്ങൾ ചുറ്റിലും
നിസ്സംഗയായി നിന്നുഭൂമി.
പൊറുക്കുമോ വീണ്ടുമവൾ..?
സർവ്വം സഹയായിനിയും…
-ജെമിനി കെ രാജ്-
