അക്ഷരങ്ങളാം വർണ്ണങ്ങൾ ചാലിച്ചെഴുതിയ,
മോഹനവാങ്മയ ചിത്രമല്ലോ പുസ്തകമോരൊന്നും.
വിജ്ഞാനത്തിൻ ലോകം തുറന്നിടുന്നു മുന്നിൽ,
ഭാവന തൻ ചിറകിലേറി വിസ്മയലോകങ്ങൾ താണ്ടിടും
സ്വപ്നസഞ്ചാരിയായ് മാറ്റിടുന്നു അനുവാചകനെ.
പുസ്തകം തുറന്നു തന്നിടും ലോകത്തിൽ
അലിഞ്ഞു ചേരാൻ കൊതിച്ചിടുന്നു
വായന ലഹരിയാക്കിയ മനുഷ്യൻ.
