പുസ്തകം,അത്
വായനക്കാരന് വ്യത്യസ്ത അനുഭവത്തിലൂടെയുള്ള യാത്രയാണ്.
പരിചയം ഉള്ളതും ഇല്ലാത്തതുമായ വഴിയിലൂടെയുള്ള സഞ്ചാരം.
താളുകൾ മറിയുമ്പോൾ ഒരു പുതുവികാരം ജനിക്കുന്നു.
വാക്കുകൾക്കതീതമായ ഒരനുഭൂതി ലഭിക്കുന്നു..
ഒറ്റപ്പെടലിൽ കൂട്ടുകൂടാനും വിരസനിമിഷങ്ങൾ രസകരമാക്കാനും
പുസ്തകങ്ങളെ കൂട്ടുപിടിക്കാം.
-ജെമിനി കെ രാജ് –
