നാദം നിലച്ച വാക്കുകൾക്കിടയിലെ നിശബ്ദത..
ജീവിതത്തിരയിലടിഞ്ഞുകൂടിയ
അസാധാരണ വിസ്മയങ്ങളാം
ശില്പം
വെണ്ണക്കൽ ശില്പംപോൽ
വെള്ളക്കടലാസ്സിൽ
നീലിച്ചക്ഷരക്കൂട്ടങ്ങളായിമാറി
ഹൃദയതന്ത്രിയിൽ ആർദ്രമാം ധ്വനിമുഴങ്ങി
പ്രാണൻ വിദൂരതയിൽ മിഴിനട്ടു
കാലപ്രവാഹത്തിലും
രൂപാന്തരമില്ലാത്തൊരപൂർണ്ണ
ശില്പമായ്
സ്മൃതിയിലൊരപൂർവ്വ സൃഷ്ടിയായി നിൽപ്പൂയിന്നും.
ജെമിനി കെ രാജ്
