നിന്റെ ചടുലമാം ചലനങ്ങളാൽ
മുദ്രകൾകാട്ടി നീ
മോഹന നടനമാടിയെന്മുന്നിൽ
നിന്റെയംഗലാവണ്യം
അഞ്ജനമെഴുതിയ നീലമിഴികൾ
ചിത്രം വരയ്ക്കുന്ന നിൻകരാംഗുലികൾ
നിൻ വദനത്തിൽ
മിന്നിമറയുന്ന ഭാവങ്ങൾ
ആനന്ദമായി, രൗദ്രമായി,
വിതുമ്പലായി, സ്നേഹമായി,
പ്രണയമായൊഴുകിടുമ്പോൾ
നിറങ്ങൾ കൊഴിഞ്ഞ മണ്ണിൽ
അഴകിന്റെ ആഴങ്ങളിൽ
അഴലുകൾ മറന്നു നിന്നു ഞാൻ.
-ജെമിനി കെ രാജ്-
