ഒരു കരണത്തടിയേൽക്കുമ്പോൾ
മറുകരണം കാട്ടി എളിമയോടെ
പ്രഹരമേറ്റ് വാങ്ങാൻ ഞാൻ
ഗാന്ധിയല്ല, ഇനി ഏറ്റ്
വാങ്ങിയാലും എനിയ്ക്കാരും
മഹാത്മാ പട്ടമൊന്നും
തരാൻ പോണില്ല
രാഷ്ട്രപിതാവായ്
വാഴ്ത്തപ്പെടുകയുമില്ല
മറിച്ച് വിഡ്ഢിയെന്ന സ്ഥാനം നേടാം,
തിരിച്ചൊന്ന് കൊടുത്താൽ
അഹങ്കാരിയെന്നും..
ഏത് സ്ഥാനമാവും നല്ലത്?
വിഡ്ഢിയോ അഹങ്കാരിയോ..?
എനിയ്ക്ക് പക്ഷേ ഇഷ്ടം അഹങ്കാരിയാവാനാണ്.
