ഓർമകളുടെ കല്ലറ
മാന്തുകയെന്നാൽ
അതിലടക്കം ചെയ്ത
വേതാളത്തെ വീണ്ടും
തോളിലേന്തുക എന്നതാണ്..
കഴുത്തിൽ മുറുകിയ
അതിന്റെ നേർത്ത കരങ്ങൾ
ആരും കാണാതെ
ഹൃദയത്തിന്റെ ഉള്ളറകൾ
തേടിപ്പോവും, ധമനികൾ
വലിച്ചു പൊട്ടിച്ച്
രക്തം ചിന്തിയ്ക്കും,
വാൽവുകൾ അടച്ചുവച്ച്
ഹൃദയം സ്തംഭിപ്പിയ്ക്കും!
