ഞാൻ എന്തിനാണ് വെറുതേ കരയുന്നത്?
ഹേയ് ഞാനോ..?
എപ്പോൾ ഞാൻ കരഞ്ഞു..?
എല്ലാം ഒരു തോന്നലാണ്
അതേ അനുഭവിച്ചതെല്ലാം
വെറുമൊരു തോന്നൽ മാത്രമാണ്,
മുറിവേറ്റതും പിടഞ്ഞതും
ചോര പൊടിഞ്ഞതും
എണീറ്റ് നിൽക്കാൻ
ശ്രമിച്ചതും..
എല്ലാം.. എല്ലാം..
ഒരു തോന്നലാണെന്നേ..
എന്നിട്ടും എന്തിനാണിങ്ങനെ
കണ്ണീർ പൊഴിയ്ക്കുന്നത്..?
അതിനത് കണ്ണീരാണോ..?
ഏയ് അത് വെറുമൊരു തോന്നലല്ലേ..
പാവം.. പാവം കുട്ടി..
എന്ത്…
പാവം ന്റെ കുട്ടിയെന്ന്..
