ദിനരാത്രങ്ങൾ ഓട്ടം
തുടർന്നേ പോയി
കൂട്ടത്തിൽ ഞാനും
ഇന്നിന്റെ അവസാനമെത്തി
നാളെയ്ക്ക് വേണ്ടി
ഓടാൻ കാത്തിരിക്കുന്നു ഞാൻ
മങ്ങിയും തെളിഞ്ഞും
ഇന്നലെയുടെ കാഴ്ചകൾ
കൂട്ടം തെറ്റിയ മുഖങ്ങൾ,
ഓടിത്തീർത്ത പാതകൾ,
മണ്ണിൽ പതിഞ്ഞ കാൽപ്പാടുകൾ
കാറ്റിൽ പറന്ന മോഹങ്ങൾ
ജയവും പരാജയവും
പിണങ്ങിയ നിമിഷങ്ങൾ
ഇനിയുമോടണം തളരാതെ,
ആർക്കൊക്കെയോ വേണ്ടി..
-ജെമിനി കെ രാജ്-
