യുദ്ധാവേശം
………………………
കളികാണും ആവേശ-
ത്തോടെൻെറ കൂട്ടുകാർ
ചാനലിൽ യുദ്ധത്തിൻ
വാർത്ത കാൺമൂ
ആവേശ കൊടുമുടി
മുകളിൽ കരേറീട്ട്
യുദ്ധത്തിൻ വാർത്ത
ചമയ്ക്കുന്നു ചാനലിൽ
അകത്തൊരു മൂലയിൽ
നിറകണ്ണുമായിട്ട് മനമുരുകി
പ്രാർത്ഥിപ്പൂ പെണ്ണുങ്ങൾ –
അവരുടെ പ്രിയനുണ്ട്,
മകനുണ്ട്, സോദരൻമാരുണ്ട്
ബോംബുകൾ വീണങ്ങ്
പൊട്ടുമതിർത്തിയിൽ
അങ്ങൊരു ഗ്രാമത്തിൽ
കണ്ണിമ ചിമ്മാതെ
മക്കളെ മാറോടു
ചേർത്തു പിടിച്ചിട്ട്
പൊട്ടിക്കരയുവാൻ
പോലും കഴിയാതെ
വിധിയെ പഴിക്കുക-
യാണല്ലോ അമ്മമാർ
യുദ്ധം ജയിച്ചവർ
നേട്ടങ്ങൾ ചൊല്ലിടാം
എങ്കിലും അവിടുത്തെ
അമ്മമാർ ചൊല്ലിടും
നഷ്ട കണക്കുകൾ
എണ്ണി എണ്ണി
ജയിച്ചോർക്കും
തോറ്റോർക്കും
നഷ്ടങ്ങൾ നൽകിടും
യുദ്ധം പരിഹാര
മാർഗ്ഗമല്ല
ആവേശം വേണ്ടെൻ്റെ കൂട്ടുകാരേ
സമാധാന ജീവിതം
തന്നെ മുഖ്യം
✍️ ഷീജിത്ത് – പിണറായി
