എൻ മനസ്സിൻ ചില്ലയിൽ സ്വപ്‌നങ്ങൾ
കൊണ്ടൊരു കൂടൊരുക്കി
പ്രതീക്ഷ പ്രകാശം പരത്തി
സ്നേഹത്തിൻ പൊൻ പട്ടുപുടവ
തന്നെൻ പ്രിയന്റെ
ഹൃദയരാഗം മീട്ടും സ്വനം
ജീവതാളമായി
കാറ്റിലും മഴയിലും വെയിലിലും സുഷിരങ്ങൾ വീഴാതെ
മിഴിനട്ടു ഞാനെന്നും
കാത്തിരിക്കുന്നു.
-ജെമിനി കെ രാജ്-
