ഇരുളടഞ്ഞ വീഥികളിൽ
ഇടറാത്ത പാദങ്ങളോടെ
ശൂന്യതയിൽ നിന്നും
പെറുക്കിയെടുത്ത
കല്ലുകൾക്കൊണ്ടൊരു
വീടൊരുക്കി
ഇരവും പകലും
ഇളവില്ലാതെ പണിയെടുത്തും
വിശക്കുമ്പോൾ
മുണ്ടുമുറുക്കിയുടുത്തും
പാതിമെയ്യോടൊത്തൊ-
പ്പത്തിനൊപ്പം അക്ഷീണയായവൾ
ഇല്ലായ്മയിലും സന്തോഷം പങ്കിട്ടുതന്നും
മക്കൾക്കന്നത്തിനൊപ്പം
സ്നേഹവും ശാസനയും
വിദ്യയും നൽകി കരുത്തരാക്കി
വീടൊരു സ്വർഗ്ഗമാക്കിയവൾ..
അമ്മ ഭാഗ്യവതിയാണ്..
കണ്ടു,ഏഴുമക്കളെ
മക്കളുടെ മക്കളെ,
മക്കളുടെ മക്കളുടെ മക്കളെ,
ആയിരം പൂർണചന്ദ്രനെ,
ഭർതൃമതിയായി അന്ത്യനിമിഷം വരെ
അവർ ഭാഗ്യമുള്ളവർ
അവരുടെ മക്കളായ ഞങ്ങളും.. ❤️
-ജെമിനി കെ രാജ് –
