പെയ്തൊഴിയുന്ന മഴയുടെ നനുത്ത ഓർമ്മകളിൽ
ആങ്ങളെ,നിൻ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നു
മൺവാതിലിൽ മറഞ്ഞ നീ വിദൂരതയിൽ മിന്നും താരമായ്
നാമൊന്നിച്ചുള്ള യാത്രകളിൽ നീയായിരുന്നെൻ വഴികാട്ടി
എന്റെ കൈവിരലുകളിൽ
നിന്റെ കൈയ്യടി ശബ്‌ദമിന്നും ഉയർന്നുകേൾപ്പൂ..
ജെമിനി കെ രാജ്
