അപരിചിതർ
നടുവിൽ ഞാൻ
പരിചിതരെ തേടി
പരിചിതരുടെ
ഇടയിൽ ഞാൻ
ബന്ധുത്വം തേടി
ബന്ധുക്കൾക്കി-
ടയിലോ
രക്തബന്ധത്തെയും
ഓടിച്ചെനച്ഛൻ്റെ
മാറിൽ പോയ് ചേർന്നു
താളം പിഴച്ചുള്ള
ഹൃദയ ധ്വനിയും,
കരചലനത്തിലെ
അപരിചിതത്വവും !
ഞെട്ടലോടോടി ഞാൻ
അമ്മയെ തേടി
മടിയിൽ കിടന്നിട്ടു
നോക്കുന്ന നേരം
കണ്ടു ഞാനക്കണ്ണിൽ
ക്രൂരമമാം ഭാവം
ഇനി വേറെ ഇടമില്ല
എന്നോർത്ത ഞാനീ
ഗർഭപാത്രത്തിൻ്റെ
ഉള്ളിൽ ഒളിച്ചു
കണ്ണു തുറന്നങ്ങു
നോക്കുമ്പോൾ കണ്ടു
കൊല്ലുവാൻ ചുറ്റും
വിഷം കലക്കുന്നു
മനുഷ്യ ജന്മങ്ങൾ
വിലസുന്ന നാട്ടിൽ
ഇനി എനിക്കിടമില്ല
രക്ഷയൊരുക്കാൻ !
മനുഷ്യനായുള്ളൊരു
പിറവിയിനി വേണ്ട
മനുഷ്യരേ ഇല്ലാത്ത
ലോകവും തേടി
പോവുക എന്നതേ
വഴിയെനിക്കുള്ളൂ…
ഷീജിത്ത് – പിണറായി✍️

2 Comments
😥😥
നല്ലെഴുത്ത് 👌
നന്ദി സജ്ന- വായിച്ച് അഭിപ്രായം അറിയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അത് വേറെത്തന്നെയാണ്. നന്ദി