സ്വന്തമാവണം നീ എനിക്കെപ്പോഴും
ഇടയ്ക്കെങ്കിലും…
എന്റെ മാത്രം ‘നീ’ ആയി മാറണം
അവിടെ കിന്നരിച്ച് നിൻ മടിയിൽ മയങ്ങണം
വിരൽത്തുമ്പാൽ മാറിൽ കളം വരച്ച്
നിൻ കൈക്കുള്ളിൽ ഒതുങ്ങിക്കിടക്കണം
നിന്റെ മിഴികളിൽ നിറയുന്ന പ്രണയം
അധരത്താൽ കവർന്നെടുക്കണം
നിർത്താതെ പെയ്യുന്ന ചുംബനമഴയിൽ
നിൻ മേനിയിലാകെ കെട്ടിപ്പുണരണം
നീ തന്ന പ്രണയമഴയിൽ ഈറനണിഞ്ഞു
നിവരുന്ന നേരത്ത്
അവിടെ നീ തന്ന കുളിരിന്
നീ തന്നെ ചൂടേകണം
നിന്നിലെ പ്രണയം തീരേണ്ടെനിക്ക്
നിന്നെയെപ്പോഴും പ്രണയിച്ചിരിക്കണം
തീരാത്ത പ്രണയത്തോടെ തന്നെ
നീയെനിക്കെന്നും സ്വന്തമാവണം
ഇടയ്ക്കെങ്കിലും…
എന്റെ മാത്രം ‘നീ’ ആയി മാറണം.

4 Comments
👌
💕
പ്രണയമഴ ഇഷ്ടമായി-
🙏