ഇരുൾ മൂടുമീമേഘങ്ങൾ-
ക്കെന്തേ നൊമ്പരം
നിറമേറും നീലവാനംഎങ്ങോ
മാഞ്ഞുപോയ്
പാറി പറന്നുല്ലസിക്കും മിന്നാ-
മിന്നികൾ
ഒന്നും വന്നു നിന്നേയില്ല
നിൻ മേനിയാകെ
ആടി തിമിർത്തുല്ലസിക്കും
വെൺമഴത്തുള്ളികൾ
ഒരു മന്ദഹാസം പോൽ
തഴുകി തലോടവേ
നൊടിനേരം കൊണ്ട് കലി
പൂണ്ടു നീയാളാകെ മാറവേ
മണ്ണിൻ മേനിയാകെ
വിറപൂണ്ടു എങ്ങുമേ
പുൽക്കൊടികൾ, മരങ്ങൾ-
പൂക്കളെല്ലാം നിന്നിലലിയുന്നപോലെ….

1 Comment
നന്നായിട്ടുണ്ട്