Author: Anamika

ജീവിതത്തെ അറിയാനാഗ്രഹിക്കുന്നവൾ

കുടുംബങ്ങളിൽ പണ്ട് വില്ലനും നായകനുമായ അച്ഛൻ ഇന്ന് നായകനും കൂട്ടുകാരനുമാകുന്ന മനോഹരമായ മാറ്റം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പണ്ട് അച്ഛനോട് പറയേണ്ട കാര്യങ്ങൾ അമ്മ വഴിയാണ് പോയ്ക്കൊണ്ടിരുന്നത്. ഇന്നോ മക്കളുടെ കാര്യങ്ങൾ അച്ഛൻ പറഞ്ഞിട്ടാവും അമ്മ അറിയുന്നത്. കാലത്തിൻ്റെയും മനുഷ്യൻ്റെയും മാറ്റം.

Read More

നീ എന്നെയും ഞാൻ നിന്നെയും നിയന്ത്രിക്കുന്നതല്ല ജീവിതം. നമ്മുടെയുള്ളിലുള്ള വികാരങ്ങളെ നമ്മൾ തന്നെ നിയന്ത്രിക്കുന്നതാണ് യഥാർത്ഥ ജീവിതം.

Read More

ശക്തിയായ് നീ മാറണേ… എങ്ങും താങ്ങും തണലുമായ് നീ മാറണേ.. വേദനിക്കും ഹൃദയങ്ങളിൽ കരുത്തുപകരുവാനായുണ്ടാവണേ.. പുകപടലങ്ങളെങ്ങും പടരവേ… അതുലോകമാകെ ഇരുൾ മൂടവേ.. നിൻ കരങ്ങളിൽ ഭദ്രമായ്…. നീറും മനങ്ങളെ കാത്തിടേണമേ…. മാറോടു ചേർത്ത് നീ പുൽകിയെന്നുമൊരു തെന്നലായി നീ മാറിടേണമേ….

Read More

ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവർക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെ വരുമ്പോഴാണ് വിശപ്പകറ്റാൻ പല വഴികളും തേടേണ്ടി വരുന്നത്. അങ്ങിനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമയാണ് .  പറ്റുന്ന സഹായങ്ങൾ ചെയ്യേണ്ടത് ജനങ്ങളുടേയും കടമയാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം അത് കുട്ടികളുടെ അവകാശമാണ്. ജനിച്ചു വീഴുന്ന കുട്ടികൾക്കറിയില്ലല്ലോ അവർ എങ്ങനെ ജീവിക്കണമെന്ന് ജീവിക്കാൻ നല്ലൊരു സാഹചര്യം ഒരുക്കേണ്ടത് ചുറ്റുമുള്ളവരാണ്. നാളത്തെ യുവതയെ നല്ലൊരു രീതിയിൽ വാർത്തെടുക്കാൻ നമ്മളും ശ്രമിക്കണം. വിദ്യാഭ്യാസത്തിനു വഴിയില്ലാതെ നല്ല കഴിവുള്ള കുട്ടികൾ നമ്മുടെ ചുറ്റിലും ഒരു പാടുണ്ടാവും. അങ്ങിനെയുള്ളവരെ കണ്ടെത്തി കഴിഞ്ഞാൽ അവർക്ക് സഹായം ചെയ്തു കൊടുക്കാൻ കഴിയുന്നവരെ ഏൽപ്പിക്കുക. ചില സംഘടനകളുണ്ടാവാം അതിന് കഴിയുന്ന ആൾക്കാരുണ്ടാവാം. ഓരോ ഗ്രാമങ്ങളിലും ഇങ്ങനെയുള്ളവരെ കണ്ടെത്താൻ പറ്റുന്ന ഒരു മാർഗ്ഗം കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുവാൻ നിയമം തന്നെ വരണം. കുട്ടികൾ ബാല വേല ചെയ്ത് വിശപ്പകറ്റി വളരേണ്ടവരല്ല. ഭക്ഷണം പോലെ…

Read More

കുഞ്ഞിളം കണ്ണുകൾ ചിമ്മി  തുറക്കുമ്പോളറിയാത്ത ആനന്ദം എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു… കുഞ്ഞിളം കൈകളും പിഞ്ചു- കാൽപാദങ്ങളും എന്നെയും തേടി നടക്കുന്ന നേരം നിർവ്യതി കൊണ്ടെൻ മനം നിറഞ്ഞു… പിഞ്ചുകാൽ പിന്നെയും വീഴാതെ- വീണും കുഞ്ഞുചുവടുകൾവെച്ച നേരം.. അറിയാതെയെന്നിലെ അമ്മയെ  അകമഴിഞ്ഞേറെ നീ- സ്നേഹിച്ചപ്പോൾ…. നൻമയായ്.. സ്നേഹമായ് നല്ലൊരു കുഞ്ഞായി വളരുവാൻ പ്രാർത്ഥിച്ചു നിന്നു ഞാനും.. കാലങ്ങളേറെകഴിഞ്ഞാലുമെന്നു-മേ ചേതോഹരം ഈ ഓർമ്മകളും… കാലങ്ങൾ മാറവേ കാർമേഘമിരു- ളവേ സുന്ദര ചന്ദന സുഗന്ധമല്ലേ…

Read More

എന്നുമെന്നിൽ തോന്നിടുന്നൊരു കുഞ്ഞു പൈതലായ് മാറുവാൻ നല്ലതു കണ്ടു നറു നൻമ പോലൊരു കുഞ്ഞു പൈതലായ് മാറുവാൻ ഒന്നുമറിയാത്ത ബാല്യമേ പടരുന്ന സ്നേഹത്തിൻ കാലമേ… പോയിടാതെ നീ എന്നിൽ നിന്നു- മെനിക്കാവതില്ല പറയുവാൻ.. പിഞ്ചു കൈകളെന്നുള്ളിൽ വിരിഞ്ഞതും പിഞ്ചു കാൽകളെൻ മാറിൽ ചവിട്ടിയും എത്ര കാലമേ- ദൂരമായതിദൂരമായ് വിദൂരമായതി- വേഗമോ….. അതിവേഗമോ… മോണകാട്ടിയ ചിരികളും … നോക്കി നിന്നൊരാ കൺകളും കാണുവാൻ കൊതി തോന്നവേ.. വിങ്ങുമെന്നുമെൻ മാറിടം… … ഇതൊന്നു മാത്രമായ് ജീവിതം… കാലചക്രത്തിലമരവേ… നൻമയേറുന്ന മാനസം എന്നും ലോകമേ… നീ കാത്തിടേണമേ

Read More

രാത്രി ഭക്ഷണവും കഴിച്ച് അടുക്കളയും വൃത്തിയാക്കി മായ സോഫയിൽ വന്നിരിക്കുമ്പോൾ മൊബൈൽ നോക്കി കൊണ്ടിരുന്ന അശോക് അവളുടെ അടുത്ത് വന്നിരുന്നു അവളുടെ കൈ തഴുകി കൊണ്ട് അവൻ പറഞ്ഞു “പ്രായമായി കൈകൾക്കൊക്കെ” “മനുഷ്യാ നമ്മൾക്കും പ്രായമായി ഇല്ലേ” അവൾ അവൻ്റെ മടിയിൽ കിടന്നുകൊണ്ട് പറഞ്ഞു. മിണ്ടാതിരിക്കുന്ന മായയെ നോക്കിക്കൊണ്ട് അശോക് ചോദിച്ചു. “നീ എന്താ ആലോചിക്കുന്നത്” “അശോകേട്ടാ എൻ്റെ കൂടെയുള്ള നയന ടീച്ചറില്ലേ അവളുടെ കാര്യം ഭയങ്കര കഷ്ടമാണ്”. “അവൾക്കെന്താ ഞാനിന്നെലെയും ടൗണിൽ വച്ച് അവളുടെ ഭർത്താവിനെ കണ്ടല്ലോ വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഒക്കെ പറഞ്ഞു. ഇപ്പോൾ അവരും നമ്മളെ പോലെ തനിച്ചാണ് വീട്ടിൽ എന്നും പറഞ്ഞല്ലോ” “അതെ അതുതന്നെയാണ് കാര്യം സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ അവൾക്കവിടെ ഭയങ്കര പ്രശ്നം. മക്കൾ രണ്ടും പഠിക്കാൻ പോയതിനു ശേഷം അവൾ തന്നെയായതു പോലെ തോന്നുന്നെന്നും ഭർത്താവിന് അവളവിടെ ഉള്ളതായി അറിയുന്നു പോലുമില്ലെന്നും പറയുന്നു. ഭക്ഷണം ആകുമ്പോ വിളിച്ചാൽ വരും കഴിക്കും എന്തെങ്കിലും ചോദിച്ചാലോ…

Read More

കണ്ണുകൾ ഈറനണിയുനേരം നിന്നെ ഓർത്തു ഞാൻ കൃഷ്ണാ!! നിൻ്റെ നോട്ടവും നിൻ പുഞ്ചിരിയും എന്നിൽ അലിയുന്നു കൃഷ്ണാ!! നീ എന്നുമറിയുന്നു കൃഷ്ണാ!! സന്തോഷമാകിലും സന്താപമാ- കിലും നീയെന്നെ….. അറിയുന്നെൻ കൃഷ്ണാ!! അകലെയാണെങ്കിലും അരികി- ലാണെങ്കിലും എൻ ശ്വാസമായ് ജീവതാളമായ് എങ്ങും നിറയുന്നു നീ…. എന്നും എങ്ങും നിറയുന്നു കൃഷ്ണാ!!!

Read More

അറിവിനായ് ദാഹിച്ചലയുന്നവർക്ക് ഉണരുവാനുള്ളൊരു മന്ത്രം ഇന്നിൻ്റെ ശക്തി നാളെയുടെ ഊർജം.. ഇന്നെന്നിലും നിന്നിലും നിറയുന്ന മന്ത്രം വിജയം.. വിജയം

Read More

ഇരുൾ മൂടുമീമേഘങ്ങൾ- ക്കെന്തേ നൊമ്പരം നിറമേറും നീലവാനംഎങ്ങോ മാഞ്ഞുപോയ് പാറി പറന്നുല്ലസിക്കും മിന്നാ- മിന്നികൾ ഒന്നും വന്നു നിന്നേയില്ല നിൻ മേനിയാകെ ആടി തിമിർത്തുല്ലസിക്കും വെൺമഴത്തുള്ളികൾ ഒരു മന്ദഹാസം പോൽ തഴുകി തലോടവേ നൊടിനേരം കൊണ്ട് കലി പൂണ്ടു നീയാളാകെ മാറവേ മണ്ണിൻ മേനിയാകെ വിറപൂണ്ടു എങ്ങുമേ പുൽക്കൊടികൾ, മരങ്ങൾ- പൂക്കളെല്ലാം നിന്നിലലിയുന്നപോലെ….

Read More