കുഞ്ഞിളം കണ്ണുകൾ ചിമ്മി തുറക്കുമ്പോളറിയാത്ത ആനന്ദം
എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ
നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു…
കുഞ്ഞിളം കൈകളും പിഞ്ചു- കാൽപാദങ്ങളും എന്നെയും
തേടി നടക്കുന്ന നേരം നിർവ്യതി കൊണ്ടെൻ മനം നിറഞ്ഞു…
പിഞ്ചുകാൽ പിന്നെയും വീഴാതെ- വീണും കുഞ്ഞുചുവടുകൾവെച്ച നേരം..
അറിയാതെയെന്നിലെ അമ്മയെ അകമഴിഞ്ഞേറെ നീ- സ്നേഹിച്ചപ്പോൾ….
നൻമയായ്.. സ്നേഹമായ് നല്ലൊരു കുഞ്ഞായി വളരുവാൻ പ്രാർത്ഥിച്ചു നിന്നു ഞാനും..
കാലങ്ങളേറെകഴിഞ്ഞാലുമെന്നു-മേ ചേതോഹരം ഈ ഓർമ്മകളും…
കാലങ്ങൾ മാറവേ കാർമേഘമിരു- ളവേ സുന്ദര ചന്ദന സുഗന്ധമല്ലേ…
