എന്നുമെന്നിൽ തോന്നിടുന്നൊരു
കുഞ്ഞു പൈതലായ് മാറുവാൻ
നല്ലതു കണ്ടു നറു നൻമ പോലൊരു
കുഞ്ഞു പൈതലായ് മാറുവാൻ
ഒന്നുമറിയാത്ത ബാല്യമേ പടരുന്ന
സ്നേഹത്തിൻ കാലമേ…
പോയിടാതെ നീ എന്നിൽ നിന്നു-
മെനിക്കാവതില്ല പറയുവാൻ..
പിഞ്ചു കൈകളെന്നുള്ളിൽ
വിരിഞ്ഞതും പിഞ്ചു കാൽകളെൻ
മാറിൽ ചവിട്ടിയും എത്ര കാലമേ-
ദൂരമായതിദൂരമായ് വിദൂരമായതി-
വേഗമോ….. അതിവേഗമോ…
മോണകാട്ടിയ ചിരികളും …
നോക്കി നിന്നൊരാ കൺകളും
കാണുവാൻ കൊതി തോന്നവേ..
വിങ്ങുമെന്നുമെൻ മാറിടം… …
ഇതൊന്നു മാത്രമായ് ജീവിതം…
കാലചക്രത്തിലമരവേ…
നൻമയേറുന്ന മാനസം എന്നും ലോകമേ…
നീ കാത്തിടേണമേ
