കണ്ണുകൾ ഈറനണിയുനേരം
നിന്നെ ഓർത്തു ഞാൻ കൃഷ്ണാ!!
നിൻ്റെ നോട്ടവും നിൻ പുഞ്ചിരിയും
എന്നിൽ അലിയുന്നു കൃഷ്ണാ!!
നീ എന്നുമറിയുന്നു കൃഷ്ണാ!!
സന്തോഷമാകിലും സന്താപമാ-
കിലും നീയെന്നെ…..
അറിയുന്നെൻ കൃഷ്ണാ!!
അകലെയാണെങ്കിലും അരികി-
ലാണെങ്കിലും എൻ ശ്വാസമായ്
ജീവതാളമായ് എങ്ങും
നിറയുന്നു നീ…. എന്നും
എങ്ങും നിറയുന്നു കൃഷ്ണാ!!!
