ജീവിക്കാൻ എന്താണ് നമുക്ക് വേണ്ടത്. വായു, വെള്ളം അതൊക്കെ കഴിഞ്ഞാൽ പിന്നെന്തൊക്കെ വേണം. പണം, ആൾക്കാർ,പദവി അങ്ങിനെ പലതും പക്ഷെ ഇതൊന്നും വലിയ കാര്യമാക്കാതെ മനോഹരമായി ജീവിക്കുന്നവരുണ്ട്. നമുക്ക് വേണ്ടത് നമ്മൾ നമ്മളായി ജീവിക്കുക എന്ന പരമപ്രധാനമായ ഒരു കാര്യമാണ്. ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവൃത്തികൾ മാറാം പക്ഷെ നമ്മൾ മാറരുത്. അറിവു നേടുക. നേടാൻ ശ്രമിക്കുക നല്ല കാര്യങ്ങളെല്ലാം പഠിക്കാൻ ശ്രമിക്കുക. നമ്മളെ ആദ്യം സന്തോഷിപ്പിക്കുക എന്നാലേ നമ്മൾ കാരണം മറ്റുള്ളവർക്കും സന്തോഷം കിട്ടുകയുള്ളൂ. ആദ്യം നമ്മളിലെ മടി വില്ലനാണെങ്കിൽ മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുക. ‘നാളെ’ എന്നുള്ളത് ‘ഇന്ന്’ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരിക്കുക. നമ്മുടെ ഉള്ളിലെ സ്വപ്നങ്ങളെ പുറത്ത് വിടുക. ശ്രമിക്കുക.ഇതാർക്കു വേണ്ടിയാണ് മറ്റാർക്കുമല്ല. ഓരോരുത്തരുടെയും ഉള്ളിലുള്ള അവനവനു വേണ്ടി തന്നെ. നമ്മൾ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് വേണ്ടിയല്ലേ? അപ്പോൾ അതുപോലെ എല്ലാം കരുതുക. അവനവൻ സന്തോഷിച്ചാൽ മറ്റുള്ളവരെ അതേ പോലെ കാണുവാനേ കഴിയൂ ചുറ്റുമുള്ളവർക്ക് നൻമകൾ…
Author: Anamika
വെറുതെയിരുന്നു കരഞ്ഞെന്നാലും ആരോടും മിണ്ടാതെ നിന്നെന്നാലും ചിന്തകൾ കൊണ്ടു നീ നിന്നെന്നാലും കാരണം ആർക്കുമേ വേണ്ടതില്ലാ… പൊട്ടി ചിരിച്ചു നീ നിന്നതെന്തോ തുള്ളി ചാടി നടന്നതെന്തോ കാരണമെന്താണ്? അതിൻ കാരണമെന്താണ്?
നീ വരുന്നുണ്ടോ? എങ്ങോട്ട്? നോക്കിയാൽ തീരാത്ത ഈ ലോകത്ത് പോകാനാണോ ഇടമില്ലാത്തത്. എന്നാൽ വാ പോകാം ഈ ശനിയും ഞായറും നമ്മൾ പ്രകൃതിയിലേക്ക് ലയിക്കുകയാണ് ആവശ്യത്തിനുമാത്രം മൊബൈൽ. പിന്നെ സംസാരിച്ച് സംസാരിച്ച് നമ്മൾ തളരണം തയ്യാറാണോ? ഇതിനായി കാത്തിരിക്കുന്ന എന്നെ നിനക്കറിയില്ലേ? ഇനി എപ്പോഴും നമ്മൾ ഇങ്ങനെ തന്നെയാ….. ഈശ്വരാ… ഇത് സ്വപ്നമാണെന്ന് മാത്രം തോന്നരുതേ സത്യം തന്നെ ആയിരിക്കണേ..
