നീലാകാശത്തിൻ താഴെ
ഒരിക്കലുമടങ്ങാ അലകളുമായ്
ചക്രവാളസീമയോളം
പരന്നുകിടക്കും അനന്തമാം സാഗരം,
ആഴങ്ങളിൽ ഒളിപ്പിച്ചിടുന്നു,
അജ്ഞാതരഹസ്യങ്ങൾ, അമൂല്യരത്നങ്ങൾ.
മനുഷ്യമനസ്സുമതു പോലെ,
ചിന്തകൾ തൻ അലകൾ
ഒടുങ്ങുന്നില്ലൊരിക്കലും,
ഉള്ളിലൊളിഞ്ഞിരിപ്പുണ്ട്,
മൂകമാം നൊമ്പരങ്ങൾ,
നിറമെഴും സ്വപ്‌നങ്ങൾ,
നിഗൂഢരഹസ്യങ്ങൾ,
ചിലപ്പോൾ ഹീനചിന്തകൾ.

1 Comment
Good