എനിക്കു നീ…
………………….
കാച്ചി കുറുക്കിയ
നാലുവരി കവിതയായി
നിന്നെ ചുരുക്കാൻ
ഞാൻ ആഗ്രഹിക്കുന്നില്ല
വലിച്ചു നീട്ടിയൊരു
മഹാകാവ്യമാക്കുവാനും വയ്യ
ചിത്രപ്പണികൾ ചെയ്ത പുറംചട്ടയുള്ള
പ്രിയ വർണ്ണപുസ്തകത്തിലെ
കടലാസു തുണ്ടുകളിൽ കുറിച്ചിടുന്ന
വരികളോ വരകളോ അല്ല
എനിക്കു നീ
എന്റെ ആത്മാവിന്റെ
മന്ത്രണമാണ് നീ..
എന്റെ നിശ്വാസത്തിനു മുൻപുള്ള
ജീവശ്വാസമാണ് നീ….
മരണം വരെ എന്റെ ഹൃദയതാളമാണു നീ….

1 Comment
Good