Author: Kavya

പ്രണയം മഴ പോലെ പെയ്തു കുളിരിൽ മുക്കിയിരിക്കുന്നു… വിരഹത്തിന്റെ വേരാഴങ്ങൾ പടരാതെ എന്നും ചേർത്തു വെക്കുന്ന പ്രണയത്തിന്റെ മാന്ത്രികത ഒരുമിച്ചിരിക്കാൻ… തനിച്ചൊന്നു മിണ്ടാൻ നെഞ്ചോട് ചേർക്കാൻ… കഴിയാതെ കഴിയാതെ വിരഹം പൊതിഞ്ഞു ഹൃദയം നീറുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നാരും കാണാതൊരു നോട്ടം… സ്നേഹത്താൽ പൂത്തൊരു പുഞ്ചിരി … വിരഹത്തിന്റെ മഞ്ഞുകണങ്ങളുരുകിയിറങ്ങുന്നു… ഒരുമിച്ചിറങ്ങി നടക്കാൻ കൊതിച്ച വഴികളിലും ഒരുമിച്ചു പോവാനെന്നു മോഹിച്ചയിടങ്ങളിലും തനിയെ പോയി നിൽക്കുമ്പോൾ നെടുവീർപ്പുകൾ ഇല്ല വേദനകൾ ഇല്ല… അദൃശ്യമായൊരു സാന്നിദ്ധ്യമായി കൂടെയുള്ള പോലെ… കേൾക്കുന്ന പാട്ടിലെ ഈണങ്ങളായി വായിക്കുന്ന പുസ്തകതാളിലെ വരികളും വരകളുമായി ചിന്തകളിലിങ്ങനെ തനിച്ചാക്കാതെ വിരലുകളിൽ വിരൽ കോർത്ത് തോളിൽ തല ചായ്ച് എപ്പോഴും കൂടെ തന്നെ… തനിച്ചെന്ന തോന്നലിപ്പോൾ വെള്ളത്തിൽ വരച്ച വരയെന്നപോൽ… ഇപ്പോൾ… മിണ്ടാതെ മിണ്ടിയും കാണാതെ കണ്ടുമങ്ങനെ എപ്പോഴും കൂടെ… എനിക്കായി മാത്രമുള്ളൊരു പുഞ്ചിരി അടുത്തൊരു കാഴ്ച വരേക്കും എന്റേതു മാത്രമായങ്ങനെ തങ്ങി നിൽക്കുന്നു. ശരിക്കും പ്രണയത്തിന്റെ മാന്ത്രികതയിൽ അകപ്പെട്ടിരിക്കുന്നു… പ്രണയമറിയാത്ത ആരോ പറഞ്ഞു…

Read More

നിന്റെയുള്ളിൽ ഞാൻ എത്രമാത്രമുണ്ടെന്ന് അറിയാനുള്ള ശ്രമത്തിലാണു ഞാൻ … നിന്റെ കണ്ണുകളിലൂടെ, നിന്റെ ചിന്തകളിലൂടെ നിന്റെ വിചാരങ്ങളിലൂടെയെല്ലാം എന്നെ നോക്കിക്കാണാൻ ശ്രമിക്കുകയാണു ഞാൻ … ആദ്യമൊക്കെ നിന്റെ കണ്ണുകളിലൂടെ എന്നെ നോക്കി കാണാൻ ശ്രമിക്കുമ്പോൾ എന്നെ എനിക്കൊട്ടും ഇഷ്ടമാവുന്നേ ഇല്ലായിരുന്നു …. എന്നാലിപ്പോൾ ഇടക്കിടക്കൊക്കെ ഇത്തിരി ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു… എന്താണ് എന്നെ ഇത്രമേൽ നിന്നിലേക്ക് ചേർത്തു വച്ചത് എന്റെ കണ്ണുകളിൽ നോക്കുമ്പോൾ നിന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിടുന്നതെങ്ങനെയാണ് എന്റെ കവിതകളിലൂടെ ഞാൻ മനസിൽ നിന്നകറ്റുന്ന ഉന്മാദത്തിന്റെയലകൾ അതു വായിക്കുന്ന നിന്റെ മനസിൽ അലയടിക്കുന്നതെപ്രകാരമാണ്.. എനിക്കു പ്രണയമല്ല സൗഹൃദമാണു വേണ്ടതെന്ന്…, അതല്ല വാത്സല്യമാണ് വേണ്ടതെന്ന് പറയാതെയറിയുന്നതെങ്ങനെയാണ് … കൈകൾ കോർത്തുപിടിക്കുമ്പോൾ സങ്കടങ്ങളിൽ ചേർത്തു നിർത്തി നെറുകിൽ ചുംബിക്കുമ്പോൾ കണ്ണുകളിങ്ങനെ ഈറനാവുന്നതെന്തിനാണ്… അങ്ങനെയങ്ങനെ ഒരുപാടന്വേഷണങ്ങൾ … നിന്റെയുള്ളിൽ ഞാനെത്രയാഴത്തിൽ പതിഞ്ഞിരിക്കുന്നുവെന്നറിയാൻ നിന്റെ മനസിന്റെയടിത്തട്ടിലെത്തി നിൽക്കുകയാണ് ഞാൻ … എന്നിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല … മരണത്തിനപ്പുറവും നീയെന്നെ ഇതുപോലെ ചേർത്തുപിടിക്കുമോ എന്ന ചോദ്യം ഇടനെഞ്ചിൽ…

Read More

എനിക്കു നീ… …………………. കാച്ചി കുറുക്കിയ നാലുവരി കവിതയായി നിന്നെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല വലിച്ചു നീട്ടിയൊരു മഹാകാവ്യമാക്കുവാനും വയ്യ ചിത്രപ്പണികൾ ചെയ്ത പുറംചട്ടയുള്ള പ്രിയ വർണ്ണപുസ്തകത്തിലെ കടലാസു തുണ്ടുകളിൽ കുറിച്ചിടുന്ന വരികളോ വരകളോ അല്ല എനിക്കു നീ എന്റെ ആത്മാവിന്റെ മന്ത്രണമാണ് നീ.. എന്റെ നിശ്വാസത്തിനു മുൻപുള്ള ജീവശ്വാസമാണ് നീ…. മരണം വരെ എന്റെ ഹൃദയതാളമാണു നീ….

Read More